തിരൂരങ്ങാടി: പെരുമണ്ണ മറ്റത്ത് മുഹമ്മദ് മുസ്ലിയാർ (72) നിര്യാതനായി. എടപ്പള്ളി, ആദൃശേരി, പൊന്മുണ്ടം, ചെട്ടിയാംകിണർ, പെരുമണ്ണ, വൈലത്തൂർ, പാലച്ചിറമാട് എന്നിവിടങ്ങളിൽ മദ്റസ അധ്യാപകനായി സേവനം ചെയ്തിട്ടുണ്ട്. ദീർഘകാലം പെരുമണ്ണ പഞ്ചായത്ത് സുന്നി യുവജന സംഘം നേതൃസ്ഥാനം വഹിച്ചിട്ടുണ്ട്.
ഭാര്യ: ഫാത്തിമ. മക്കൾ: അബ്ദുൽ ജലീൽ മുസ്ലിയാർ (എസ്.വൈ.എസ് പെരുമണ്ണ പഞ്ചായത്ത് സെക്രട്ടറി), അബ്ദുൽ മജീദ്, ജാബിർ വാഫി, ഉമ്മുഹബീബ, ഹഫ്സത്, സൗദ. മരുമക്കൾ: മൊയ്ദീൻകുട്ടി കാനഞ്ചേരി, ഹംസ വെള്ളച്ചാൽ, സിദീഖ് വരമ്പനാല, സൗദ, സൽമ, സാനിധ. മയ്യിത്ത് നമസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് പെരുമണ്ണ ജുമാമസ്ജിദിൽ.