തിരൂർ: വാരണാക്കരയിലെ മുജാഹിദ് കാരണവർ വി.എസ്. അബ്ദുല്ലക്കോയ തങ്ങൾ (80) നിര്യാതനായി. പഴക്കംചെന്ന പള്ളികളിൽ ഒന്നായ വാരണാക്കര മസ്ജിദുൽ മുജാഹിദീനിന്റെയും മുനവ്വിറുൽ ഇസ്ലാം മദ്റസയുടെയും ആദ്യകാല സാരഥികളിൽ ഒരാളാണ്. നീണ്ട 35 വർഷക്കാലം മുനവ്വിറുൽ ഇസ്ലാം സംഘം സെക്രട്ടറിയായി സേവനമനുഷ്ഠിച്ചു. വളവന്നൂർ അൻസാറുല്ല സംഘം മെംബർ, കെ.എ.ടി.എഫ് തിരൂർ സെക്രട്ടറി, കെ.എൻ.എം സംസ്ഥാന ആലോചന സമിതി അംഗം എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്. കാഞ്ഞിരക്കോൽ എ.എം യു.പി സ്കൂൾ, തിരൂർ ജി.എം യു.പി സ്കൂൾ തുടങ്ങി തിരൂർ സബ്ജില്ലയിലെ ഒട്ടുമിക്ക ഗവ. സ്കൂളുകളിലും അധ്യാപകനായി സേവനം ചെയ്തിട്ടുണ്ട്. കുറ്റിപ്പുറം സബ്ജില്ലയിലെ കരിപ്പോൾ ഹയർ സെക്കൻഡറി സ്കൂളിൽനിന്ന് 2000ത്തിലാണ് വിരമിച്ചത്. ഭാര്യ: എം.പി. ഉമ്മുസൽമ ബീവി. മക്കൾ: നവാബുദ്ദീൻ അബ്ദുൽ ഖാദർ, സയ്യിദ് മുഹമ്മദ് അവ്വാബ്, സയ്യിദ് ഷിഹാബുദ്ദീൻ, സയ്യിദ് അബ്ദുൽ വഹാബ്, സയ്യിദ് മിസ്ഹബ്, സയ്യിദ് ഹബീബ്, ആയിഷ മിന്നത്ത്, ഫാത്തിമ റഹ്മത്ത്, ഹുസ്ന ബീവി. മരുമക്കൾ: അബ്ദുൽ ഖാദർ കോയ തങ്ങൾ, പി.എം. മുഹ്സിൻ ശിഹാബ് തങ്ങൾ, മുഹമ്മദ് റിയാസ്, ഫാത്തിമ ബീവി, സഫിയ ബീവി, നസീറ ബീവി, സൈഫുന്നിസ ബീവി, സഫീറ ബീവി, മുഹ്സിന ബീവി.