മങ്കട: മങ്കട-പുളിക്കൽ പറമ്പ യു.കെ നഗറിൽ പരേതനായ കുഞ്ഞാലൻ മുസ്ലിയാരുടെ മകൻ മൂച്ചിക്കൽ അബ്ദുസ്സമദ് മൗലവി (76) നിര്യാതനായി.
തിരൂർക്കാട് ഇലാഹിയ കോളജ്, ശാന്തപുരം ഇസ്ലാമിയ കോളജ് എന്നിവിടങ്ങളിലെ പഠനത്തിനുശേഷം വടക്കാങ്ങരയിൽ മദ്റസാധ്യാപകനായും കൊടുങ്ങല്ലൂർ ഇടവിലങ്ങിൽ ഖത്തീബായും സേവനമനുഷ്ഠിച്ചിരുന്നു. ചാവക്കാട് ഒരുമനയൂർ, പുന്ന എന്നീ സ്ഥലങ്ങളിൽ 30 വർഷത്തിലധികം ഗവ. സ്കൂൾ അറബി അധ്യാപകനായിരുന്നു. ചാവക്കാട് രാജ ഹോസ്റ്റലിലെ മനേജരായും തൃശൂർ (കേച്ചേരി) അൽ ഇസ്ലാഹ് സ്കൂൾ മാനേജരായും സേവനമനുഷ്ഠിച്ചു. ചേരിയം മസ്ജിദുന്നജാത്ത് (ടൗൺ മസ്ജിദ്), അൽ മദ്റസത്തുൽ ഇസ്ലാമിയ എന്നിവയുടെ ദീർഘകാല പ്രസിഡന്റായിരുന്നു. നിലവിൽ പുളിക്കൽ പറമ്പ മഹല്ല്, പുളിക്കൽ പറമ്പ ചാരിറ്റബിൾ സെന്റർ എന്നിവയുടെ പ്രസിഡന്റ് കൂടിയാണ്.
ഭാര്യ: ത്വയ്ബ കളക്കണ്ടത്തിൽ (ശാന്തപുരം). മക്കൾ: നിയാസ് (ഖത്തർ), നസീഫ്, നദീർ (ദുബൈ), നസീബ. മരുമക്കൾ: തൻവീർ പള്ളിയാലിൽ (പട്ടിക്കാട്), നസ്റിൻ അറക്കൽ (വടക്കാങ്ങര), നഹ് ല വലിയതൊടി (കുന്നക്കാവ്), സുഹ കുഴിക്കാട്ടിൽ (പാണ്ടിക്കാട്). സഹോദരങ്ങൾ: സൈനുദ്ദീൻ മൗലവി (പുളിക്കൽ പറമ്പ മഹല്ല് ഖാദി), ഉമ്മർ കോയ (ഖത്തർ), മുഹമ്മദലി മാസ്റ്റർ, സിദ്ദീഖ് മാസ്റ്റർ, മുസ്തഫ (പ്രധാനാധ്യാപകൻ ജി.എൽ.പി.സ്കൂൾ മങ്കട), ഫാത്തിമ (ചേരിയം), സൈനബ (മുള്ള്യാകുർശി), ഉമ്മുസൽമ (ചേരിയം).