മീനങ്ങാടി: യാക്കോബായ സഭയിലെ കോർ എപ്പിസ്കോപ്പയായിരുന്ന പരേതനായ പുല്യാട്ടേൽ മീഖായേലിന്റെ ഭാര്യ അന്നമ്മ (83) നിര്യാതയായി. മക്കൾ: ഫാ. ഡോ. ജേക്കബ് മീഖായേൽ (സഭ വർക്കിങ് കമ്മിറ്റി അംഗം), ലിസ്സി മത്തായി (അധ്യാപിക മീനങ്ങാടി സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് സ്കൂൾ), റെജി മീഖായേൽ (സിറ്റി മെഡിക്കൽസ് സുൽത്താൻ ബത്തേരി), ജോർജ് മീഖായേൽ (പ്രധാനാധ്യാപകൻ ജി.എൽ.പി മാമാങ്കര), ശോശാമ്മ കൊരവുംമാക്കിൽ, പോൾസൻ പുല്യാട്ടേൽ, തോമസ് മീഖായേൽ (ഹർഷ മെഡിക്കൽസ്). മരുമക്കൾ: വത്സ ജേക്കബ്, ഫാ. ഡോ. മത്തായി അതിരംപുഴയിൽ (മലബാർ ഭദ്രാസന സെകട്ടറി), സാലി റെജി, റീജ ജോർജ് (നീതി മെഡിക്കൽസ്), പൗലോസ് കൊരവുമാക്കിൽ (ഡോക്ടേഴ്സ് ഫാർമ താമരശ്ശേരി), ലൈസി പോൾസൻ, ഷിൻസി തോമസ്.