തൃക്കരിപ്പൂർ: ബംഗളൂരുവിലെ പ്രമുഖ വ്യവസായി പരേതനായ എ.ബി. അബ്ദുൽ ഖാദർ ഹാജിയുടെ ഭാര്യ ഉദിനൂരിലെ ടി. ഖദീജ ഹജ്ജുമ്മ (75) നിര്യാതയായി. പരേതരായ എ. അബ്ദുല്ല ഹാജിയുടെയും ടി. കുഞ്ഞി ഫാത്തിമയുടെയും മകളാണ്.
മക്കൾ: ടി. ബഷീർ (പ്രസിഡൻറ്, വടക്കേകൊവ്വൽ മുസ്ലിം ജമാഅത്ത് കമ്മിറ്റി), അബ്ദുൽ ഗഫൂർ, അഷറഫ് (ഇരുവരും നിരഞ്ജൻ സ്റ്റോർ, ബംഗളൂരു), റംലത്ത്, മുനീർ (മജസ്റ്റിക് ഫർണിച്ചർ, ദുബൈ). മരുമക്കൾ: പി.പി. സക്കീന വടക്കെ കൊവ്വൽ, കെ. ശമീമ കവ്വായി, നസീറ വലിയപറമ്പ, എ.ബി. മുസ്തഫ ഹാജി (ദുബൈ), എ.ജി. തഹാനി വടക്കെ കൊവ്വൽ. സഹോദരങ്ങൾ: മുഹമ്മദ് കുഞ്ഞി, ഹസൈനാർ, അബ്ദുൽ ഹമീദ്, അബ്ദുൽ കരീം, അബ്ദുൽ ഖാദർ, സലാഹുദ്ദീൻ, സുലൈമാൻ, റുഖിയ, ഹവ്വൗമ, പരേതയായ കുഞ്ഞാമിന.