പരവനടുക്കം: അറബി അധ്യാപകനും പണ്ഡിതനുമായ സി.എൽ. മൊയ്തീൻ കുഞ്ഞി ഉമരി (78) നിര്യാതനായി. ഇരിക്കൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ, ജി.എച്ച്.എസ് ചന്ദ്രഗിരി, ജി.എച്ച്.എസ്.എസ് കാസർകോട്, ജി.എച്ച്.എസ്.എസ് ചെമ്മനാട് സ്കൂളുകളിൽ അധ്യാപകനായിരുന്നു. ആലിയ അറബിക് കോളജിൽനിന്ന് ബിരുദം നേടിയ ശേഷം ജാമിഅ ദാറുസ്സലാം ഉമറാബാദിൽ ഉപരിപഠനം നടത്തി. കെ.എ.ടി.എഫ് ജില്ല പ്രസിഡന്റ്, ചെമ്മനാട് ജമാഅത്ത് ഇംഗ്ലീഷ് മീഡിയം സ്കൂൾ മാനേജർ, ചെമ്മനാട് ജമാഅത്ത് കമ്മറ്റി അംഗം, ലേസ്യത്ത് മഹല്ല് കമ്മിറ്റി സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിരുന്നു.
ഭാര്യ: കെ.എം. സഫിയ. മക്കൾ: സി.എൽ. മുഹമ്മദ് യാസിർ (അധ്യാപകൻ, ചെമ്മനാട് ജമാഅത്ത് ഹയർ സെക്കൻഡറി സ്കൂൾ), സെമീഹ, യാസ്മിൻ, സബീല, സി.എൽ. സാബിഖ് (അധ്യാപകൻ, ടി.ഐ.എച്ച്.എസ്.എസ് നായന്മാർമൂല), സി.എൽ. സാജിദ് (ഖത്തർ), മരുമക്കൾ: സി.എൽ. സബീന (അധ്യാപിക, ചെമ്മനാട് ജമാഅത്ത് ഹയർ സെക്കൻഡറി സ്കൂൾ), എ.പി. മുനീറുദ്ദീൻ (ഡെൽറ്റ ഇലക്ട്രോണിക്സ്), മുഹമ്മദ് കുഞ്ഞി അത്തർ (അബൂദബി), നിസാമുദ്ദീൻ (ദുബൈ), നസീബ, ലുബാബ. സഹോദരങ്ങൾ: സി.എൽ. അബ്ദുല്ല, അഹമ്മദ്, ഖദീജ, സൈനബി, നബീസ, സഫിയ, റുഖിയ്യ, പരേതനായ മാഹിൻ. ഖബറടക്കം വ്യാഴാഴ്ച രാവിലെ 10 മണിക്ക് ചെമ്മനാട് ജമാഅത്ത് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.