പാണലം: പഴയകാല വ്യാപാരിയും പൗരപ്രമുഖനുമായ യു.എ. അബ്ദുല്ല ഹാജി പാണലം (94) നിര്യാതനായി. മംഗലാപുരത്ത് 40 വർഷവും കാസർകോട് പുതിയ ബസ് സ്റ്റാൻഡ് കോംപ്ലക്സിൽ കഴിഞ്ഞ 25 വർഷവും പലചരക്ക് കച്ചവടം നടത്തിവരുകയായിരുന്നു. പാണലം ജമാഅത്തിന്റെ വൈസ് പ്രസിഡന്റായി പ്രവർത്തിച്ചിട്ടുണ്ട്. പരേതരായ ഉക്കംബട്ടി അബാസിന്റെയും സൈനബിയുടെയും മകനാണ്. ഭാര്യ: കുന്നിൽ ആയിശാബി. മക്കൾ: യു.എ. അബൂബക്കർ, യു.എ. ഹനീഫ, യു.എ. ബഷീർ, യു.എ. അബ്ദുറഹ്മാൻ, യു.എ. അഷറഫ്, യു.എ. യൂസഫ് (എല്ലാവരും വ്യാപാരികൾ), ഫാത്തിമ, നഫീസ, മൈമൂന, സഫിയ, മുംതാസ്, സൈറ, കുബ്റ.മരുമക്കൾ: ബഷീർ, എ.കെ. ബാവ, അബ്ദുൽ റസാക്ക് അഷ്റഫ്, സലാം കോളിയടുക്കം, ഹബീബ്, മുസ്തഫ, ഫരീദ, ജസീല, റംല, നഫീസ, മിസിരിയ, നജ്മ. സഹോദരങ്ങൾ: അബ്ദുറഹ്മാൻ മുഹമ്മദ് കുഞ്ഞി ഖാലിദ്, ഉമ്മർ, പരേതരായ അബ്ദുൽ ഖാദർ ഹാജി, അബൂബക്കർ, ഇസ്മായിൽ, ഹലീമ ചെർക്കള.