കരുമാല്ലൂർ: അഖില കേരള തന്ത്രിസമാജം സംസ്ഥാന പ്രസിഡൻറും നിരവധി ക്ഷേത്രങ്ങളുടെ തന്ത്രിമുഖ്യനും കരുമാല്ലൂർ പഞ്ചായത്ത് മുൻ അംഗവുമായിരുന്ന വേഴപ്പറമ്പ് മനയ്ക്കൽ വി.കെ. കൃഷ്ണൻ നമ്പൂതിരിപ്പാട് (68) നിര്യാതനായി. ഭാര്യ: ഗൗരി (മംഗലത്ത് മന, ഗുരുവായൂർ). മക്കൾ: യദുകൃഷ്ണൻ, ആര്യ സുദീപ്. മരുമക്കൾ: സുദീപ് (പന്തലക്കോട്ടത്ത് മന, അങ്ങാടിപ്പുറം), ശ്രുതി യദു (ഓലാട്ടുമന, പൂവത്തുശ്ശേരി). സഹോദരങ്ങൾ: ദാമോദരൻ നമ്പൂതിരിപ്പാട്, ഡോ. ശ്രീദേവി, ശങ്കരൻ നമ്പൂതിരിപ്പാട്, സാവിത്രി, രാജേശ്വരി, ഉഷ, സൗമിനി, ഗീത, വാസുദേവൻ നമ്പൂതിരിപ്പാട്, ദീപ, പരമേശ്വരൻ നമ്പൂതിരിപ്പാട്.