വടകര: മയ്യന്നൂരിലെ രാമത്ത് ബാലകൃഷ്ണക്കുറുപ്പ് (ആര്.ബി. കുറുപ്പ് -92) നിര്യാതനായി. വടകര മേഖലയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിെൻറ സ്ഥാപക നേതാക്കളിലൊരാളായിരുന്നു. കര്‍ഷക പ്രസ്ഥാനത്തിെൻറ ജില്ലയിലെ അമരക്കാരനായും നിറഞ്ഞുനിന്നു. സി.പി.എം വടകര ഏരിയ കമ്മിറ്റി അംഗം, കര്‍ഷകസംഘം ജില്ല ആക്ടിങ് സെക്രട്ടറി, കര്‍ഷകസംഘം വടകര ഏരിയ സെക്രട്ടറി, വില്യാപ്പള്ളി പഞ്ചായത്ത് പ്രസിഡൻറ്, മേമുണ്ട ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ മാനേജര്‍, മാനേജ്മെൻറ് കമ്മിറ്റി സെക്രട്ടറി, വടകര അര്‍ബന്‍ ബാങ്ക് ഡയറക്ടര്‍ എന്നീ നിലകളിലും വ്യക്തിമുദ്ര പതിപ്പിച്ചു. മയ്യന്നൂര്‍ റെഡ് ആർട്സ് ക്ലബ് സ്ഥാപകനും കല -കായിക -സാംസ്കാരിക രംഗത്തെ സജീവസാന്നിധ്യവുമായിരുന്നു. ഭാര്യ: തങ്കമ്മ. മക്കള്‍: ഷൈമ, സ്വപ്ന, സീമ (അധ്യാപിക, മേമുണ്ട ഹയര്‍ സെക്കന്‍ഡറി സ്കൂള്‍), സ്മിത (താലൂക്ക് ഓഫിസ് വടകര). മരുമക്കള്‍: മോഹനന് (റിട്ട. ജോ. ഡയറക്ടര്‍, പട്ടികവര്‍ഗ വികസന വകുപ്പ്), രാജീവ് (റിട്ട. ബി.ഡി.ഒ), പരേതരായ ഭാസ്കരന്, വിശ്വനാഥന്.