തിരുവനന്തപുരം: മലയാള സിനിമയിലെ ആദ്യകാല നിർമാതാവും മെരിലാൻഡ് സ്റ്റുഡിയോ സ്ഥാപകനുമായ പി. സുബ്രഹ്മണ്യത്തിെൻറ മൂത്ത മകൻ എസ്. കുമാർ (90) നിര്യാതനായി. വഴുതക്കാട് ഈശ്വരവിലാസം റോഡിലെ ഗ്രീൻ സ്ക്വയർ അപ്പാർട്മെൻറിലായിരുന്നു അന്ത്യം.എൺപതുകളിൽ സജീവമായിരുന്ന ശാസ്ത പ്രൊഡക്ഷൻസ് എന്ന നിർമാണക്കമ്പനിയുടെ ഉടമസ്ഥനും തിരുവനന്തപുരം ന്യൂ തിയറ്ററിെൻറയും ശ്രീകുമാർ ഉൾപ്പെടുന്ന സിറ്റി തിയറ്റർ ശൃംഖലയുടെയും ഡയറക്ടറുമായിരുന്നു. ദീർഘകാലം റോട്ടറി ക്ലബ് ഡിസ്ട്രിക്ട് ഗവർണറും സൗത്ത് ഇന്ത്യൻ ഫിലിം ചേംബർ ഓഫ് കോമേഴ്സ് പ്രസിഡൻറുമായിരുന്നു. കേരള ഫിലിം ചേംബർ ഓഫ് കോമേഴ്സ്, ട്രിവാൻഡ്രം ക്ലബ്, ശ്രീമൂലം ക്ലബ്, ഫ്ലയിങ് ക്ലബ്, റൈഫിൾ ക്ലബ് എന്നിവയുടെ ആദ്യകാല പ്രസിഡൻറാണ്.ഭാര്യ: ഡോ. കോമളം കുമാർ. മക്കൾ: നീല പ്രസാദ്, ഉമ രാജചന്ദ്രൻ, മീന പി. കുമാർ, പരേതനായ കെ. സുബ്രഹ്മണ്യം, ഡോ.കെ. പത്മനാഭൻ. മരുമക്കൾ: രാജേന്ദ്രപ്രസാദ്, പരേതനായ രാജചന്ദ്രൻ, സന്ധ്യ സുബ്രഹ്മണ്യം, സാനി. സംസ്കാരം തിങ്കളാഴ്ച മൂന്നിന് നേമം മെരിലാൻഡ് സ്റ്റുഡിയോ വളപ്പിൽ.