പുളിക്കല്‍: ബൈക്കുകള്‍ കൂട്ടിയിടിച്ച് സിയാംകണ്ടം കോഴിക്കാട്ട്കുന്ന് സ്വദേശിയായ ബൈക്ക് യാത്രികൻ മരിച്ചു. പരേതനായ കെ.പി. ഹസ്സന്‍കുട്ടിയുടെ മകന് റാഫിയാണ് (45) മരിച്ചത്. വെള്ളിയാഴ്ച പുലർച്ച 5.30നായിരുന്നു അപകടം. ഉടൻ സമീപത്തെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലുമെത്തിച്ചെങ്കിലും മരിച്ചു. മാതാവ്: ഉമ്മാച്ചുക്കുട്ടി. ഭാര്യ: സോഫിയ കരിപ്പൂര്‍. മക്കള്‍: നിഹാല ഖാത്തൂൻ, റാഹില (പ്ലസ് വണ്‍ വിദ്യാര്‍ഥിനി), ആദി ഹസന്. മരുമകന്: അനസ്. സഹോദരങ്ങള്‍: മുഹമ്മദ് ഹനീഫ, മുസ്തഫ, അബ്ദുല്‍കരീം, ഹസൈനാര്‍ (സൗദി), മന്‍സൂര്‍ (മലേഷ്യ), ഫൈസല്‍ (ദുബൈ), ഖൈറുന്നിസ, ഫാത്തിമ, ഫൗസിയ, സാഹിറ, റഹ്മത്ത്.