നാദാപുരം: കുമ്മംകോട്ടെ മുതിർന്ന മുസ്ലിം ലീഗ് നേതാവും നാദാപുരം വലിയ പള്ളി മുതവല്ലിയും പൗരപ്രമുഖനുമായ കെ.കെ.സി. അബ്ദുറഹ്മാൻ (85-അന്ത്രു) നിര്യാതനായി. ഭാര്യ: പാലോള്ളതിൽ ബിയ്യാത്തു. മക്കൾ: അബ്ദുൽ ഹമീദ് (അബൂദബി കെ.എം.സി.സി), അബ്ദുൽ ജലീൽ (അബൂദബി), മുനീർ (ബഹ്റൈൻ), ജഅ്ഫർ (യൂത്ത് ലീഗ് മണ്ഡലം സെക്രട്ടി), ഹൻളലത്ത് (അധ്യാപകൻ കുമ്മങ്കോട് ഈസ്റ്റ് എൽ.പി സ്കൂൾ), ദാവൂദ്, സമദ് (ഇരുവരും ദുബൈ), സഫ്വാൻ, സഫിയ. മരുമക്കൾ: സക്കീന ഒതയോത്ത് (കുമ്മങ്കോട്), ആയിശ ചെറുവാംകണ്ടി (കുമ്മങ്കോട്), ആസിഫ വെള്ളേരി മീത്തൽ (കല്ലാച്ചി), സർഫിയ പെരുന്തോടി (കക്കംവെള്ളി), മൈമൂനത്ത് പുത്തംപുരയിൽ (ജാതിയേരി), മുബീന (കടവത്തൂർ), ഷബ്ന ആശാരിക്കണ്ടി (കുമ്മങ്കോട്), ഹാജറ മഠത്തിൽ (കുമ്മങ്കോട്), സമദ് (ചെറുവാംകണ്ടി കുമ്മങ്കോട്).