എടവനക്കാട്: സെയ്തുമുഹമ്മദ് റോഡ് അഴിവേലിക്കകത്ത് പരേതനായ കൊച്ചലിയുടെ ഭാര്യ ഖദീജ (94) നിര്യാതയായി. എടവനക്കാട് കൊല്ലിയിൽ കുടുംബാംഗമാണ്. മക്കൾ: അബ്ദുൽ അസീസ്, സെഫിയ, അബ്ദുൽ സലാം, അബ്ദുൽ കലാം, അബ്ദുൽ ജലീൽ (സൗദി), അബ്ദുൽ ലത്തീഫ്, ഉമൈബ, അബ്ദുൽ ശരീഫ് നദ്വി (ജമാഅത്തെ ഇസ്ലാമി ജില്ല സമിതി അംഗം, അധ്യാപകൻ അസ്ഹറുൽ ഉലൂം ഇസ്ലാമിയ കോളജ്, ചാലക്കൽ). മരുമക്കൾ: ഫാത്തിമ ബീവി, ഹനീഫ, ഷംല, സെഫിയ, നഫീസ, റസിയ, അബ്ദുൽ റഷീദ്, സീനത്ത്. ഖബറടക്കം ബുധനാഴ്ച രാവിലെ 9.30ന് എടവനക്കാട് മഹല്ല് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.