ഓമശ്ശേരി: പുത്തൂർ മുതുമന ഇല്ലത്ത് പരേതനായ സുബ്രഹ്മണ്യൻ നമ്പൂതിരിയുടെ ഭാര്യ അംബുജാക്ഷി അന്തർജനം (80) നിര്യാതയായി. താനൂർ കെ.പി.എൻ.എം യു.പി സ്കൂൾ, ഓമശ്ശേരി പുത്തൂർ ഗവ. യു.പി സ്കൂൾ എന്നിവിടങ്ങളിൽ അധ്യാപികയായും കെടയത്തൂർ ജി.എം.എൽ.പി സ്കൂൾ, ചെമ്പുകടവ് ജി.യു.പി സ്കൂൾ എന്നിവിടങ്ങളിൽ പ്രഥമാധ്യാപികയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. മക്കൾ: സതീശൻ (റിട്ട. ഹെഡ് മാസ്റ്റർ കൊടുവള്ളി ജിഎച്ച്.എസ്.എസ്), മനോജ് (കനറ ബാങ്ക്), അനിത, മിനി (അധ്യാപിക എം.എ.എം കോളജ് മണാശ്ശേരി, മുക്കം). മരുമക്കൾ: പ്രേമലത (അധ്യാപിക എ.യു.പി.എസ്, മാനിപുരം), ശ്രീജ (അധ്യാപിക, എച്ച്.എസ്. എസ്, മൂർക്കനാട്), കൃഷ്ണകുമാർ (ഡിസൈൻ ബ്യൂറോ, മുംബൈ), ശ്രീകുമാർ (റിട്ട. അധ്യാപകൻ ഗുരുവായൂരപ്പൻ കോളജ്).