കോഴിക്കോട്: എൽ.ഐ.സി എംപ്ലോയിസ് യൂനിയൻ കോഴിക്കോട് ഡിവിഷൻ സ്ഥാപക നേതാക്കളിൽ ഒരാളായ സി. അച്യുതൻ (86) കോഴിക്കോട് ഈസ്റ്റ്ഹില്ലിലെ വസതിയിൽ നിര്യാതനായി. സംഘടനയുടെ പ്രസിഡന്റ്, ജനറൽ സെക്രട്ടറി, വൈസ് പ്രസിഡന്റ്, അഖിലേന്ത്യ വർക്കിങ് കമ്മിറ്റി അംഗം, ദക്ഷിണ മേഖല വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾക്ക് പുറമെ കോയമ്പത്തൂർ ഡിവിഷനൽ യൂനിയന്റെ നേതൃത്വത്തിലും പ്രവർത്തിച്ചിട്ടുണ്ട്. എൽ.ഐ.സി പെൻഷനേഴ്സ് അസോസിയേഷന്റെ രൂപവത്കരണത്തിലും മുഖ്യ പങ്കുവഹിച്ചു. ദീർഘകാലം എ.ഐ.ഐ.പി.എയുടെ സെൻട്രൽ കമ്മിറ്റി അംഗമായിരുന്നു. ഭാര്യ: ശ്യാമള (റിട്ട. പ്രിൻസിപ്പൽ കേന്ദ്രീയ വിദ്യാലയം). മക്കൾ: മനോജ് (മൈക്രോസോഫ്റ്റ്, സിയാറ്റിൽ), മധു (ഒറാക്കിൾ, ഡൽഹി). മരുമക്കൾ: സുനിത (സിയാറ്റിൽ), പ്രഗ്യ (എയിംസ് ഡൽഹി). സഹോദരങ്ങൾ: ഡോ. ശ്രീധര വാര്യർ (പാലക്കാട്), രാമകൃഷ്ണൻ (റിട്ട. എ.ജി ഓഫിസ്, തിരുവനന്തപുരം), അമ്മിണി (കണ്ണൂർ), പരേതരായ ഈശ്വര വാര്യർ (റിട്ട. ഐ.ജി. ഓഫ് രജിസ്ട്രേഷൻ), വിജയരാഘവൻ (റിട്ട. എ.ജി. ഓഫിസ് തൃശൂർ), ശിവശങ്കരൻ (റിട്ട. പ്രഫസർ, മൂത്തകുന്നം), ലീല (വരോട്, ഒറ്റപ്പാലം), തങ്കം (വരോട്, ഒറ്റപ്പാലം).