പിലാത്തറ: ചുമടുതാങ്ങി കെ.എസ്.ടി.പി റോഡിലെ വടക്കേ വീട്ടിൽ ബാലകൃഷ്ണൻ (88) നിര്യാതനായി. ഭാര്യ: പരേതയായ എ.വി. ജാനകി. മക്കൾ: എ.വി. പവിത്രൻ (റിട്ട. അധ്യാപകൻ ജി.ജി.എച്ച്.എസ്.എസ് മാടായി, സാഹിത്യ നിരൂപകൻ), എ.വി. രാധ (കാങ്കോൽ), എ.വി. രാജീവൻ, എ.വി. രജനി, എ.വി. ശുഭ, എ.വി. മണിപ്രസാദ് (സി.പി.എം ചെറുതാഴം ലോക്കൽ കമ്മിറ്റി അംഗം, ചെറുതാഴം ബാങ്ക് ജീവനക്കാരൻ). മരുമക്കൾ: ഡോ. വി. ഷൈമ (ജി.എച്ച്.എസ്.എസ് മാതമംഗലം), ചിണ്ടൻ കുഞ്ഞി (കാങ്കോൽ കുണ്ടയംകൊവ്വൽ), ബീന (ചെങ്ങളായി), എ.വി. സുരേഷ് കുമാർ (കൊക്കനാശ്ശേരി), കെ.എൻ. മുരളി (നാറാത്ത്). മൃതദേഹം തിങ്കളാഴ്ച രാവിലെ എട്ടു മുതൽ പിലാത്തറ സി.എം നഗറിലെ വീട്ടിൽ പൊതു ദർശനം. സംസ്കാരം 10ന് മണ്ടൂർ സമുദായ ശ്മശാനത്തിൽ.