പയ്യന്നൂർ: കൊറ്റി അംഗൻവാടിക്കുസമീപം താമസിക്കുന്ന പുളുക്കൂ ഗോപാലൻ (88) നിര്യാതനായി. വിമുക്തഭടനാണ്. കൊറ്റി ആദി കണ്ണങ്ങാട് ഭഗവതി ക്ഷേത്രം ചെറിയ കാരണവരായിരുന്നു. ഭാര്യ: പരേതയായ ലക്ഷ്മിക്കുട്ടി. മക്കൾ: സുനിൽ (ഹൈദരബാദ്), സുധീർ (മധ്യപ്രദേശ്), വിനോദ് (സുനിത ഫർണിച്ചർ കണ്ണൂർ), ലാജു (അധ്യാപിക എ.യു.പി സ്കൂൾ എടച്ചാക്കൈ). മരുമക്കൾ: അനേഷ് കുമാർ (ഉദിനൂർ, അധ്യാപകൻ ശ്രീ രാമവിലാസം സ്കൂൾ ചെറുതാഴം), ബിന്ദു (എടാട്ട്), സിമി (കാനായി), അയന (അരോളി). സഹോദരങ്ങൾ: കൃഷ്ണൻ, പാർവതി, പരേതരായ നാരായണൻ, കല്യാണി, കാർത്യായനി. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് കൊറ്റി സമുദായ ശ്മശാനത്തിൽ.