കൊല്ലങ്കോട്: വെള്ളരിമേട് വെള്ളച്ചാട്ടത്തിൽ വീണ് യുവാവ് മരിച്ചു. കൊടുവായൂർ എത്തന്നൂർ കരിയലക്കളം വീട്ടിൽ സുന്ദരന്റെ മകൻ സുരേഷ് (24) ആണ് മരിച്ചത്. ബുധനാഴ്ച ഉച്ചക്ക് 12.30നായിരുന്നു അപകടം. സുഹൃത്തുക്കൾക്കൊപ്പം വെള്ളച്ചാട്ടം കാണാൻ എത്തിയ സുരേഷ്, 30 അടിയിലധികം ഉയരത്തിലുള്ള രണ്ടാം വെള്ളച്ചാട്ടത്തിന്റെ മുകളിൽനിന്ന് വീണ് തലക്ക് പരിക്കേൽക്കുകയായിരുന്നു.
നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് കൊല്ലങ്കോട് അഗ്നിരക്ഷ സേനയിലെ സ്റ്റേഷൻ ഓഫിസർ അർജുൻ കെ. കൃഷ്ണനും സംഘവും എത്തി മൃതദേഹം ജില്ല ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സീനിയർ അഗ്നിരക്ഷ ഓഫിസർ സി.വി. പുഷ്പഹാസൻ, അഗ്നിരക്ഷ ഓഫിസർമാരായ ടി.സി. വിജയകുമാർ, പി.എം. ഷാഫി, എസ്. പ്രശാന്ത്, എസ്. ഷാജി, എം. മുകുന്ദൻ, സുൽഫിക്കർ അലി, കൃഷ്ണൻ കുട്ടി, ബിമൽ രാജ് എന്നിവരുടെ നേതൃത്വത്തിലാണ് രണ്ടര കിലോമീറ്റർ വനത്തിനകത്ത് സാഹസികമായി കടന്ന് വെള്ളച്ചാട്ടത്തിലിറങ്ങി മൃതദേഹം പുറ
ത്തെടുത്തത്.
മാതാവ്: സരോജനി, ഭാര്യ: സുവർണ. സഹോദരി: സുനിത.