കൂത്തുപറമ്പ്: ചെറുവോട് മാറോളി ഹൗസിൽ മാറോളി വാസു മാസ്റ്റർ (78) നിര്യാതനായി. നരവൂർ എൽ.പി സ്കൂൾ റിട്ട. അധ്യാപകനാണ്. ഭാര്യ: നളിനി. മക്കൾ: വിനീഷ് (ഗവ. യു.പി സ്കൂൾ, പുന്നോൽ), റിനീഷ് (കൂത്തുപറമ്പ സർവിസ് സഹകരണ ബാങ്ക്), രാഗിത്ത് (നരവൂർ നോർത്ത് എൽ.പി സ്കൂൾ).
മരുമക്കൾ: അഞ്ജന (ജല അതോറിറ്റി, കൂത്തുപറമ്പ്), ശ്രീന (മാനന്തേരി), സീതു (വടക്കുമ്പാട്). സഹോദരങ്ങൾ: സുധാകരൻ മാസ്റ്റർ (റിട്ട. മൂര്യാട് സെൻട്രൽ യു.പി സ്കൂൾ, കോട്ടയം പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ്), വിമല (കോളയാട്), സുമതി (പാതിരിയാട്), പരേതനായ മുകുന്ദൻ. സംസ്കാരം തിങ്കളാഴ്ച രാവിലെ 12ന് വലിയ വെളിച്ചം ശാന്തി വനത്തിൽ.