തലശ്ശേരി: ജഗന്നാഥ ക്ഷേത്രം മുൻ ഡയറക്ടർ ബോർഡ് അംഗമായിരുന്ന മാടപ്പീടിക സായൂജ്യത്തിൽ കെ.സി. കൃഷ്ണൻ (76) നിര്യാതനായി. കെ.എസ്.ഇ.ബി എക്സിക്യൂട്ടിവ് എൻജിനീയറായിരുന്നു. ഇലക്ട്രിസിറ്റി എൻജിനിയേഴ്സ് അസോസിയേഷൻ, പെൻഷനേഴ്സ് അസോസിയേഷൻ, ലയൺസ് ക്ലബ്, ഓയിസ്ക ഇന്റർനാഷനൽ, എൽഡേഴ്സ് ഫോറം, സീനിയർ സിറ്റിസൺസ് ഫോറം എന്നീ സംഘടനകളുടെ ഭാരവാഹിയായിരുന്നു. കേരള സീനിയർ സിറ്റിസൺസ് ഫോറം മാടപ്പീടിക പകൽ വിശ്രമകേന്ദ്രം പ്രസിഡന്റാണ്. ഭാര്യ: എം.കെ. ജാനകി (സീനിയർ സൂപ്രണ്ട് കെ.എസ്.ഇ.ബി). മക്കൾ: ശബ്നം (എൻജിനീയർ, ബി.എസ്.എൻ.എൽ, ബംഗളൂരു), ജുഗ്നു (എൻജിനീയർ, ചെന്നൈ). മരുമക്കൾ: ശ്രീജിത്ത് (ഐ.ബി.എം, ബംഗളൂരു), ഡോ. ധന്യലാൽ (ബി.ഡി.എസ്, തളിപ്പറമ്പ്).