തലശ്ശേരി: തലശ്ശേരി അതിരൂപതയിലെ മുതിർന്ന വൈദികനായ റവ.ഫാ. ജോർജ് കൊടകനാടി (83) നിര്യാതനായി. കരുവഞ്ചാലിലെ വൈദിക മന്ദിരത്തിൽ വിശ്രമജീവിതം നയിക്കുകയായിരുന്നു. മരങ്ങാട്ടുപള്ളിയിൽ കൊടകനാടി മാത്യു- ഏലിയാമ്മ ദമ്പതികളുടെ മകനാണ്. 1959 ൽ പാലാ ഗുഡ് ഷെപ്പേർഡ് മൈനർ സെമിനാരിയിൽ വൈദിക പരിശീലനത്തിനായി പ്രവേശിച്ചു.
ആലുവ സെന്റ് ജോസഫ് പോൻദിഫിക്കൽ മേജർ സെമിനാരിയിൽനിന്ന് വൈദിക പരിശീലനം പൂർത്തിയാക്കി. 1967 ഡിസംബർ 19ന് കർദിനാൾ മാർ ജോസഫ് പാറേക്കാട്ടിൽ പിതാവിൽനിന്ന് തിരുപ്പട്ടം സ്വീകരിച്ചു. പുറവയൽ പള്ളിയിൽ അസി.വികാരിയായും മാട്ടറ, മാടത്തിൽ, മേരിഗിരി, ചെമ്പനോട, കോഴിച്ചാൽ, രാജഗിരി, ചെമ്പൻതൊട്ടി, പേരട്ട, പൊന്മല, ഒറ്റത്തൈ, വരക്കാട്, ഉദയപുരം, മുണ്ടാനൂർ, ചെങ്ങോം, കാലിച്ചാനടുക്കം, ബാലേശുഗിരി, കല്ലു വയൽ എന്നീ ഇടവകകളിൽ വികാരിയായും കുന്നോത്ത് സാന്തോം എസ്റ്റേറ്റിൽ മാനേജരായും ശുശ്രൂഷ ചെയ്തു.
സംസ്കാര ശുശ്രൂഷകൾ ബുധനാഴ്ച രാവിലെ 10. 30ന് തലശ്ശേരി കത്തീഡ്രൽ ദേവാലയ സെമിത്തേരിയിൽ തലശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാമ്പ്ലാനിയുടെ മുഖ്യകർമികത്തിൽ നടക്കും. ചൊവ്വാഴ്ച രാവിലെ 10. 30 മുതൽ കരുവഞ്ചാൽ വൈദിക മന്ദിരത്തിൽ പൊതുദർശനത്തിനുള്ള സൗകര്യമുണ്ടായിരിക്കും.
ബുധനാഴ്ച രാവിലെ 9.30 മുതൽ തലശ്ശേരി കത്തീഡ്രൽ ദേവാലയത്തിൽ പൊതുദർശനത്തിനുള്ള സൗകര്യമുണ്ടായിരിക്കും.
ജോസഫ് കൊടകനാടി, ജോയി കൊടകനാടി, റവ.സി. കോൺസിലിയ, ആനീസ് കൊടകനാടി എന്നിവർ സഹോദരങ്ങളാണ്.