കൊടുവള്ളി: മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന നെടിയനാട് മൂർക്കൻ കുണ്ട് ജി.എം.എൽ.പി സ്കൂൾ പ്രധാനാധ്യാപകൻ കിഴക്കോത്ത് ആവിലോറ പറക്കുണ്ടത്തിൽ മുഹമ്മദ് ബഷീർ (52) നിര്യാതനായി.
കൊടുവള്ളി ഗവ. ഹൈസ്കൂളിൽ ദീർഘകാലം അധ്യാപകനായിരുന്നു.
ചാത്തമംഗലം എം.ഇ.എസ് ആർട്സ് ആൻഡ് കോളജ് മാനേജിങ് കമ്മിറ്റി അംഗം, എം.ഇ.എസ് കൊടുവള്ളി യൂനിറ്റ് സെക്രട്ടറി, യൂത്ത് കോൺഗ്രസ് കിഴക്കോത്ത് മണ്ഡലം മുൻ പ്രസിഡന്റ്, ഹജ്ജ് വളന്റിയർ, വോയിസ് ഓഫ് ആവിലോറ വൈസ് പ്രസിഡന്റ് സ്ഥാനങ്ങൾ വഹിച്ചിരുന്നു.
പിതാവ്: പരേതനായ അബ്ദുറഹിമാൻ കുട്ടി ഹാജി. മാതാവ്: പാത്തുമ്മ. ഭാര്യ: സുലൈഖ.
മക്കൾ: ഹിബ ഫാത്തിമ, അനു ഖദീജ, ഹാദി അബ്ദുറഹിമാൻ. മരുമകൻ: ജസീൽ കാവിലുമ്മാരം.
സഹോദരങ്ങൾ: അബ്ദുൽ റസാഖ്, കുഞ്ഞി മരക്കാർ, അബ്ദുൽ അസീസ് (അധ്യാപകൻ കാഞ്ഞങ്ങാട് എൽ.പി സ്കൂൾ), ശംസുദ്ദീൻ, ഷറഫുദ്ദീൻ, റംല (അധ്യാപിക ജി.എം.യു.പി സ്കൂൾ എളേറ്റിൽ), അലീമ കളരാന്തിരി, ഫാത്തിമ മുക്കം.