ഓമശ്ശേരി: റിട്ട. പ്രഥമാധ്യാപകൻ വേനപ്പാറ കല്ലിടുക്കിൽ ജോയി (56) നിര്യാതനായി. ജി.എം.എൽ.പി. സ്കൂൾ കൊടിയത്തൂർ, ജി.യു.പി.സ്കൂൾ പുത്തൂർ എന്നിവിടങ്ങളിൽ അധ്യാപകനായിരുന്നു. കൊടുവള്ളി, കോഴിക്കോട് സിറ്റി ബി.ആർ.സികളിൽ അധ്യാപക പരിശീലകനായും ജി.യു.പി സ്കൂൾ ചെമ്പുകടവ്, ജി.എൽ.പി സ്കൂൾ മുറംപാത്തി എന്നിവിടങ്ങളിൽ പ്രഥമാധ്യാപകനായും ജോലി ചെയ്തിട്ടുണ്ട്. ഭാര്യ: പൗളിൻ ജോസ് (റിട്ട. പ്രഥമാധ്യാപിക, വിമല യു.പി സ്കൂൾ, മഞ്ഞുവയൽ).
മക്കൾ: കിരൺ (സർവിസ് സഹകരണ ബാങ്ക്, ഓമശ്ശേരി), കിഷോർ (പോസ്റ്റ്മാൻ മെഡിക്കൽ കോളജ്, കോഴിക്കോട്). മരുമക്കൾ: ലിന്റാ വടക്കത്ത് (സ്റ്റാഫ് നഴ്സ്, മെഡിക്കൽ കോളജ് കോഴിക്കോട്), അനിറ്റ് പുത്തൻപുരയിൽ ( നഴ്സ്, പി.എച്ച്.സി. തിരുവമ്പാടി).