വർക്കല: സി.പി.എം നേതാവും മുൻ എം.എൽ.എയുമായിരുന്ന പരേതനായ എ. അലിഹസന്റെ ഭാര്യ തോക്കാട് ഷാഫി നിവാസിൽ ബീവിക്കുഞ്ഞ് (85) നിര്യാതയായി. മക്കൾ: ലൈലതാജ്, ഷാജഹാൻ, ഷറഫ് (സൗദി), എ.എച്ച്. സലിം (സി.പി.എം വർക്കല ഏരിയ കമ്മിറ്റി അംഗം, മുൻ ചെമ്മരുതി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്), ഷാഫി. മരുമക്കൾ: എം.എൻ. താജുദീൻ, സുഹിറ, സുൽഫ, അജിതസലിം, റസിന. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 10ന് വടശ്ശേരിക്കോണം ജമാഅത്ത് ഖബർസ്ഥാനിൽ.