മക്കരപറമ്പ്: തടത്തിലക്കുണ്ട് മസ്ജിദ് മുഅദ്ദിനും വടക്കാങ്ങരയിലെ മുതിർന്ന പൗരനുമായ കൊളക്കന്താറ്റിൽ കോയ (103) നിര്യാതനായി. ആദ്യകാല റബർ ടാപ്പിങ് തൊഴിലാളിയും മുളമുള്ള് വേലികെട്ട് തൊഴിലാളിയുമായിരുന്നു. കൊളക്കന്താറ്റിൽ ചേക്കു കാച്ചിനിക്കാട് കുന്നത്ത് ഇത്തീരു എന്നിവരുടെ മകനാണ്.
ഭാര്യ: ഇയ്യാത്തുട്ടി (മീനാർ കുഴി). മക്കൾ: കുഞ്ഞിമുഹമ്മദ്, സെയ്താലിക്കുട്ടി, പാത്തുമ്മ, ബഷീർ, അബ്ദുൽനാസർ, അഷ്ഫാക് ( ഇലക്ട്രിക്കൽ വർക്ക്). മരുമക്കൾ: ആയിഷ അമ്പലക്കുത്ത് (തടത്തിലക്കുണ്ട്), ഖൗലത്ത് റജീന (പടിഞ്ഞാറ്റുംമുറി), അബ്ദുൽകരീം പറമ്പാടൻ (കൂട്ടിൽ), റസീന കാളത്തോടൻ (രാമപുരം), ബുഷ്റ കൂരിമണ്ണിൽ (ചേപ്പൂർ), കരുവള്ളി റസീന (കരിഞ്ചാപ്പാടി). സഹോദരങ്ങൾ: കദിയ (മണ്ണുംകുളം), ഹൈദർ മുസ്ലിയാർ, പരേതനായ മൊയ്തീൻ.