തേവലക്കര: നടുവിലക്കര ആശ നിലയത്തിൽ ജി. വാസുദേവൻ പിള്ള (83) നിര്യാതനായി. സി.പി.എം ചവറ ഏരിയ കമ്മിറ്റിയംഗം, കെ.പി.ടി.യു ജില്ല പ്രസിഡന്റ്, കെ.എസ്.ടി.എ പ്രഥമ ജില്ല വൈസ് പ്രസിഡന്റ്, സയൻസ് ആൻഡ് മാത്സ് അസോസിയേഷൻ ജില്ല സെക്രട്ടറി, പനയന്നാർകാവ് എസ്.വി.പി.എം എച്ച്.എസ് ഗണിത അധ്യാപകൻ എന്നീനിലകളിൽ പ്രവർത്തിച്ചു. നിലവിൽ സി.പി.എം നടുവിലക്കര തെക്ക് ബ്രാഞ്ച് അംഗമാണ്. ഭാര്യ: കോമളകുമാരിയമ്മ. മക്കൾ: വി. മധു (സി.പി.എം ഏരിയ കമ്മിറ്റിയംഗം), വി. അനിൽ (സി.പി.എം തേവലക്കര നോർത്ത് ലോക്കൽ സെക്രട്ടറി, ആശ, പരേതനായ അജിത്ത്. മരുമക്കൾ: വിജയശ്രീ (അധ്യാപിക, ജെ.എം എച്ച്.എസ്, ശാസ്താംകോട്ട), മിനികുമാരി, രാജഗോപാൽ (റിട്ട. അസി. കമീഷണർ, സി.ഐ.എസ്.എഫ്), ശ്രീജ കൃഷ്ണൻ (അധ്യാപിക, ഗേൾസ് ഹൈസ്കൂൾ, തേവലക്കര).