മണലൂർ: പാലാഴി പൊറ്റേക്കാട്ട് ശങ്കരനാരായണന്റെ ഭാര്യ വിലാസിനി (89) നിര്യാതയായി. ചകിരി തൊഴിലാളി സമരത്തിൽ പങ്കെടുത്ത് പൊലീസ് മർദനവും ജയിൽവാസവും അനുഭവിച്ചിട്ടുണ്ട്. മക്കൾ: ഗണേശൻ, അമ്മിണി എന്ന ഹേമ, രാജി, രതി. മരുമക്കൾ: സരോജ, മോഹനൻ, ആനന്ദൻ, പരേതനായ വിജയൻ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് കാഞ്ഞാണി ആനക്കാട് ശ്മശാനത്തിൽ.