മഞ്ചേരി: പ്രമുഖ ഫുട്ബാൾ താരം പട്ടർകുളത്തെ കൊടക്കാടൻ കുഞ്ഞിമുഹമ്മദ് (69) നിര്യാതനായി. മലപ്പുറം സോക്കർ ക്ലബിന്റെയും ജില്ല ടീമിന്റെയും സ്ഥിരം പ്രതിരോധ ഭടനായിരുന്നു. ജില്ലക്കായി കേരളകൗമുദി ട്രോഫി ചാമ്പ്യൻഷിപ്പിലും മലപ്പുറം സോക്കർ ക്ലബിനായി സിസേർസ് ട്രോഫി, സേട്നാഗ്ജി തുടങ്ങി മേജർ ടൂർണമെന്റുകളിലും കളിച്ചിട്ടുണ്ട്. പരേതരായ കൊളക്കാടൻ മൊയ്ദീൻ-ഖദീജ ദമ്പതികളുടെ മകനാണ്. ഭാര്യ: കോർമത്ത് ഹവ്വാവുമ്മ. മക്കൾ: സഫീന, ഷിഫാന, ഷിബിന. മരുമക്കൾ: മുസ്തഫ (ഇരുമ്പുഴി), അബ്ദുറഹീം (മങ്കട), അബൂബക്കർ (പാലേമാട്). സഹോദരങ്ങൾ: ഷംസുദ്ദീൻ, അബ്ദുൽ ഖയ്യൂം, അബ്ദുൽറഷീദ്, മൈമൂനത്ത്, നഫീസ, ഹഫ്സത്, പരേതരായ മുഹമ്മദാലി ഹാജി, അബ്ദുറഹ്മാൻ, സൈനബ, ഫാത്തിമ.