പാവറട്ടി: പാവറട്ടി പഞ്ചായത്ത് മുൻ പ്രസിഡൻറും വെൻമേനാട് എം.എ.എസ്.എം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ മാനേജറും വെൻമേനാട് ജുമാമസ്ജിദ് മഹല്ല് സെക്രട്ടറിയുമായിരുന്ന വെള്ളാങ്ങിൽ എം.കെ. മുഹമ്മദ് ഹാജി (88) നിര്യാതനായി. ഭാര്യ: മറിയുമ്മ. മക്കൾ: ഹവ്വ, ഫാത്തിമ, ജുബൈരിയ, അഹമ്മദ്, മുനീർ, ഹന്നത്ത്, സൗദ. മരുമക്കൾ: നസീബുല്ല, ഇസ്ഹാഖ് ദാരിമി, മുജീബ് റഹ്മാൻ, ആഷിഫ, ജമീർ, അബ്ദുൽ ജലീൽ.