മക്കരപ്പറമ്പ്: വടക്കാങ്ങര തടത്തിലക്കുണ്ടിലെ മുൻകാല കച്ചവടക്കാരനും ഓട്ടോറിക്ഷാ തൊഴിലാളിയും ജീവകാരുണ്യ പ്രവർത്തകനുമായ കരുവാട്ടിൽ കുഞ്ഞാലി കുരിക്കൾ (72) നിര്യാതനായി. സജീവ സി.പി.എം പ്രവർത്തകനായിരുന്നു. മക്കരപ്പറമ്പ് ഗ്രാമപഞ്ചായത്ത് ഇരിക്കപ്പറമ്പ് വാർഡിൽ എൽ.ഡി.എഫ് സ്ഥാനാർഥിയായി മത്സരിച്ചിട്ടുണ്ട്. കുനിയൻചോല മസ്ജിദ് കമ്മിറ്റി സെക്രട്ടറിയാണ്. ദീർഘകാലം തളിപ്പറമ്പിൽ താമസിച്ചിട്ടുണ്ട്. പിതാവ്: കരുവാട്ടിൽ കുട്ടിഹസ്സൻ കുരിക്കൾ. മാതാവ്: തങ്കയത്തിൽ പാത്തുമ്മക്കുട്ടി. ഭാര്യ: കുഞ്ഞാത്തുട്ടി കുറുമാത്തൂർ (തളിപ്പറമ്പ്). മക്കൾ: ഹാരിസ് (ജിദ്ദ), റഷീദ് (ഓട്ടോ ഡ്രൈവർ), മുജീബ് (ജിദ്ദ), ശിഹാബ് (ഓട്ടോ ഡ്രൈവർ), ഹസീന. മരുമക്കൾ: റസ്ല ഇത്തിൾപറമ്പ് (മലപ്പുറം), ആതിഖ (പെരിന്താറ്റിരി), ജംസി പാറടി (കൂട്ടിലങ്ങാടി), ശാഹിന തോടേങ്ങൽ (അരിപ്ര), തോട്ടുങ്ങൽ അബ്ബാസ് രാമപുരം (തായിഫ് കെ.എം.സി.സി.സി ഭാരവാഹി). സഹോദരങ്ങൾ: പാത്തുമ്മ, അബ്ദുൽ കരീം ഫൈസി, മൊയ്തീൻകുട്ടി കാപ്പിൽ, നഫീസ, അബ്ദുൽ ബഷീർ, ലത്തീഫ് മുസ്ലിയാർ, പരേതനായ ഓട്ടോ ഡ്രൈവർ കുഞ്ഞിമുഹമ്മദ്.