മൂവാറ്റുപുഴ: എഫ്.സി.സി വിമലഗിരി ഭവനാംഗമായ സിസ്റ്റര്‍ തെയോഫില (മാമ്മി-90) നിര്യാതയായി. കടവൂര്‍ മൂഴിയില്‍ പരേതരായ വര്‍ഗീസ്-ബ്രിജിറ്റ് ദമ്പതികളുടെ മകളാണ്. കിടങ്ങൂര്‍, പൈങ്ങോട്ടൂര്‍, തൊടുപുഴ ഈസ്റ്റ്, പനംകൂട്ടി, വെള്ളയാംകുടി, വെളിയേല്‍ച്ചാല്‍, വണ്ടമറ്റം, ഇഞ്ചൂര്‍, കരിമണ്ണൂര്‍, മുരിക്കാശ്ശേരി, കലൂര്‍, വിമലഗിരി, വാഴക്കാല, ഏനാനല്ലൂര്‍ എന്നീ ഭവനങ്ങളില്‍ സുപ്പീരിയര്‍, അസി. സുപ്പീരിയര്‍ എന്ന നിലയില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. സിസ്റ്റര്‍ സൂസറ്റ സി.എം.സി (അങ്കമാലി), പരേതരായ ഏലിക്കുട്ടി കുന്നത്ത്, ജോണ്‍സ് മൂഴിയില്‍, ചാക്കോ മൂഴിയില്‍, ജോര്‍ജ് മൂഴിയില്‍ എന്നിവര്‍ സഹോദരങ്ങളാണ്. സിസ്റ്റര്‍ ആനീസ് ജോണ്‍ എഫ്.സി.സി (നിര്‍മലഭവന്‍) പിതൃസഹോദര പുത്രിയും, സിസ്റ്റര്‍ എല്‍സ എഫ്.സി.സി (നിര്‍മല നിവാസ്), സിസ്റ്റര്‍ ലേത്തൂസ് സി.എം.സി (ഇടുക്കി) ഇവര്‍ പിതൃസഹോദരി പുത്രികളും, സിസ്റ്റര്‍ ലിസ്യു മരിയ എസ്.എ.ബി.എസ് (പാലക്കാട്) സഹോദര പുത്രിയുമാണ്. സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് മൂന്നിന് കുര്‍ബാനയോടുകൂടി ഈസ്റ്റ് വാഴപ്പിള്ളി (നിരപ്പ്) ഫ്രാന്‍സിസ്കന്‍ ക്ലാര മഠം വക സെമിത്തേരിയില്‍.