നന്മണ്ട: കാരക്കുന്നത്ത് കണ്ടിക്കുന്നുമ്മൽ പരേതനായ രാമോട്ടിയുടെ ഭാര്യ കല്യാണി (100) നിര്യാതയായി. മക്കൾ: ചെക്കിണി (ചാത്തുക്കുട്ടി, റിട്ട. ഐ.ടി.ഐ മാളിക്കടവ്), രാമൻകുട്ടി, ദേവി, ഭാസ്കരൻ, സരസു, ബാലൻ (വിമുക്ത ഭടൻ, കെ.എസ്.ഇ.ബി റിട്ട. ഓവർസിയർ, സി.പി.എം അമരാപുരി ബ്രാഞ്ച് അംഗം), ശാന്ത, രവീന്ദ്രൻ, ശോഭന. മരുമക്കൾ: കല്യാണി (നന്മണ്ട-12), പത്മിനി (അത്തോളി), പരേതനായ ഗോപാലൻ (കാക്കൂർ), രാരു (കരുമല), ചന്ദ്രൻ (നന്മണ്ട), പുഷ്പ (നന്മണ്ട), ശ്യാമള (റിട്ട. അധ്യാപിക പനങ്ങാട് സൗത്ത് എ.യു.പി സ്കൂൾ), ഉഷ (ഇയ്യാട്), മാധവൻ (കുട്ടമ്പൂർ). സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.