വേളം: മുസ്ലിം ലീഗ് കുറ്റ്യാടി മണ്ഡലം വൈസ് പ്രസിഡന്റ് കാക്കുനിയിലെ എം.എ. കുഞ്ഞബ്ദുല്ല (58) നിര്യാതനായി. വേളം ഗ്രാമപഞ്ചായത്ത് മുൻ അംഗവും ചേരാപുരം ന്യൂ എൽ.പി സ്കൂൾ റിട്ട. ഹെഡ്മാസ്റ്ററുമാണ്. ഗ്രാമ പഞ്ചായത്ത് ആസൂത്രണ ബോർഡ് ചെയർമാൻ, കാരക്കുന്ന് ജുമാ മസ്ജിദ് മഹല്ല് കമ്മിറ്റി വൈസ് പ്രസിഡൻറ്, ചേരാപുരം വലിയ ജുമാ മസ്ജിദ് ഉപദേശക സമിതി അംഗം, ബഹ്റൈൻ ചേരാപുരം മുസ്ലിം റിലീഫ് കമ്മിറ്റി പ്രസിഡന്റ്, കാക്കുനി ദയ ചാരിറ്റബിൾ ട്രസ്റ്റ് രക്ഷാധികാരി എന്നീ നിലകളിൽ പ്രവർത്തിച്ചു വരുകയായിരുന്നു. വേളം പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ്, ഷാർജ കെ.എം.സി.സി കോഴിക്കോട് ജില്ല സെക്രട്ടറി, മേപ്പയൂർ മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. പിതാവ്: ആനാണ്ടി മമ്മു ഹാജി.
മാതാവ്: ഖദീജ. ഭാര്യ: ഷമീമ (മുതുവടത്തൂർ). മക്കൾ: ഫാസിൻ (ദുബൈ), ഡോ. ഫൈഹാദ്, ഫൗമിദ (വേളം ഗ്രാമപഞ്ചായത്ത്), ഡോ. ഫസ്ന (ആയുർവേദ ആശുപത്രി തിരുവനന്തപുരം). മരുമക്കൾ: കുണ്ടുങ്കര അബ്ദുറഹ്മാൻ, വട്ടക്കണ്ടി നവാഫ് (എം.ജെ ഹൈസ്കൂൾ വില്ലാപ്പള്ളി), റംഷിദ (മന്തരത്തൂർ). സഹോദരങ്ങൾ: എം.എ ബഷീർ (റിട്ട: അധ്യാപകൻ ചേരാപുരം ഗവ: എൽ.പി സ്കൂൾ), എം.എ. ജലീൽ, ജമാൽ (ഇരുവരും ദുബൈ), ആസ്യ (നിട്ടൂർ). ഖബറടക്കം വെള്ളിയാഴ്ച രാവിലെ 8.30ന് കാരക്കുന്ന് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.