ചാലിയം: ഉമ്പിച്ചി ഹാജി ഹയർ സെക്കൻഡറി സ്കൂൾ റിട്ട. അധ്യാപകനും മത-സാമൂഹ്യ-സാംസ്കാരിക രംഗങ്ങളിലെ നിറ സാന്നിധ്യവുമായിരുന്ന ഇ.വി. അബ്ദുൽ വാഹിദ് മാസ്റ്റർ (74) ഗവ.ആശുപത്രിക്ക് സമീപം ബ്ലൂംസ് വീട്ടിൽ നിര്യാതനായി. ജമാഅത്തെ ഇസ്ലാമി പ്രാദേശിക നാസിമായിരുന്നു. തിരൂർക്കാട് അൽ അസ്ഹർ, മലപ്പുറം വിദ്യാനഗർ പബ്ലിക് സ്കൂൾ, ഫറോക്ക്നെസ്റ്റ് പബ്ലിക് സ്കൂൾ എന്നിവിടങ്ങളിൽ പ്രിൻസിപ്പൽ പദവി വഹിച്ചിട്ടുണ്ട്. ഭാര്യ: പി.പി. ആമിന (റിട്ട. അധ്യാപിക, ദേവദാർ ഹയർ സെക്കൻഡറി സ്കൂൾ, താനൂർ).
മക്കൾ: നബീൽ അബ്ദുൽ വാഹിദ് (അധ്യാപകൻ, ചേന്ദമംഗലൂർ ഹയർ സെക്കൻഡറി സ്കൂൾ), ഡോ. അസീൽ അബ്ദുൽ വാഹിദ് (അസി. പ്രഫ.ഫാറൂഖ് ട്രെയ്നിങ് കോളജ്), സമീൽ അബ്ദുൽ വാഹിദ് (സദീർ മെഡിക്കൽ, ദോഹ), ജസീൽ അബ്ദുൽ വാഹിദ് (ഐ.സി.ഐ.എഫ്. ഡൽഹി), ലീന എ. വാഹിദ്. മരുമക്കൾ: ഷാനവാസ് (ദുബൈ), ഷമീന (അധ്യാപിക, ഗവ. ഗണപത് ഹയർ സെക്കൻഡറി സ്കൂൾ, ഫറോക്ക്), ബരീറ (അധ്യാപിക, സൂപ്പിക്കുട്ടി നഹ സ്കൂൾ, പരപ്പനങ്ങാടി), മുഹ്സിന, ഷജീഹ. സഹോദരങ്ങൾ: അബ്ദുറഹീം, ഫാത്തിമ. മയ്യിത്ത് നമസ്കാരം ഞായറാഴ്ച രാവിലെ 11ന് കടുക്ക ബസാർ ജുമാ മസ്ജിദിൽ