തിരൂരങ്ങാടി: ചെമ്മാട് സ്വദേശി ചുണ്ടൻ വീട്ടിൽ മുഹമ്മദലി (65) പത്രവിതരണത്തിനിടെ വാഹനം ഇടിച്ച് മരിച്ചു. ഞായറാഴ്ച പുലർച്ചെ ചെമ്മാട് പരപ്പനങ്ങാടി റോഡിൽ പത്രവിതരണത്തിനിടെയാണ് അപകടം.33 വർഷമായി ചെമ്മാട്, തൃക്കുളം പ്രദേശത്ത് പത്രവിതരണം നടത്തുന്ന ഇദ്ദേഹം ചെമ്മാട് മത്സ്യ മാർക്കറ്റിലെ കപ്പ വിൽപ്പനക്കാരനുമായിരുന്നു.ഭാര്യ: ഹലീമ. മക്കൾ: അബ്ദുൽ ഖാദർ, മുഹ്സിൻ, റംലത്ത്, ഫാത്തിമ, മുബശ്ശിറ. മരുമക്കൾ: ഖാലിദ്, ഹബീബ്, അശ്റഫ്, സീനത്ത്, മുഫ്ലിഹ. സഹോദരങ്ങൾ: അഹമ്മദ്കുട്ടി, അബ്ദുറഹ്മാൻ, സൈതലവി, സഫിയ, ഖദീജ.