എകരൂൽ: ജമാഅത്തെ ഇസ്ലാമി എകരൂൽ മുൻ പ്രാദേശിക അമീർ ചീടിയിടത്തുപൊയിൽ എ. ഹസൻ മാസ്റ്റർ (96) നിര്യാതനായി. ഇയ്യാട് എം.ഐ.യു.പി സ്കൂൾ റിട്ട. അധ്യാപകനായിരുന്നു. ദീർഘകാലം എകരൂൽ മഹല്ല് റിലീഫ് കമ്മിറ്റി പ്രസിഡൻറായിരുന്നു. ഭാര്യ: ആമിന ടീച്ചർ (റിട്ട. പ്രധാനാധ്യാപിക, മഠത്തുംപൊയിൽ ജി.എൽ.പി സ്കൂൾ). മക്കൾ: എ. അബ്ദുൽ ഷുക്കൂർ (റിട്ട. എച്ച്.എം കിനാലൂർ ഈസ്റ്റ് ജി.എൽ.പി സ്കൂൾ), മുഹമ്മദ് ഷരീഫ്, അബ്ദുല്ല (അഡ്നോക്സ് കൽപറ്റ), ആരിഫ്, ഹാജറ, റൈഹാന (ടീച്ചർ ഈർപ്പോണ എ.എൽ.പി സ്കൂൾ, ഫർഹത്ത് (ബി.ആർ.സി ചേളന്നൂർ). മരുമക്കൾ: മുഹമ്മദ് അഷ്റഫ് (നന്മണ്ട), ഒമർ അഹമദ് മലോറം (ജമാഅത്തെ ഇസ്ലാമി താമരശ്ശേരി ഏരിയ പ്രസിഡന്റ്), മുഹമ്മദ് (അമ്പലപ്പാട്), ആർ.സി. താഹിറ കൊടുവള്ളി, (ജമാഅത്തെ ഇസ്ലാമി എകരൂൽ വനിത ഹൽഖ നാസിമത്ത്), സാബിറ (വീര്യമ്പ്രം), ഷഹനാസ് (പിണങ്ങോട്), വഹീദ (ഇന്ത്യൻ റെയിൽവേ, ചാലക്കുടി സ്റ്റേഷൻ).