മലപ്പുറം: മലപ്പുറം നഗരസഭ വാര്‍ഡ് 31 കൈനോട് കൗൺസിലർ കോട്ടപ്പടി വലിയവരമ്പ് കാളന്തട്ട വീട്ടിൽ വി.കെ. റിറ്റു (33) നിര്യാതനായി. ഉദര സംബന്ധമായ അസുഖത്തെ തുടര്‍ന്ന് രണ്ടു മാസത്തോളം ചികിത്സയിലായിരുന്നു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചൊവ്വാഴ്ച വൈകീട്ട് അേഞ്ചാടെയായിരുന്നു അന്ത്യം.
ഡി.വൈ.എഫ്.ഐ മലപ്പുറം ബ്ലോക്ക് പ്രസിഡന്റ്, കോട്ടപ്പടി സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗം, മൈലപ്പുറം ബ്രാഞ്ച് അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുകയായിരുന്നു. മലപ്പുറം എയിഡഡ് സ്കൂൾ ടീച്ചേഴ്സ് കോഓപറേറ്റിവ് സൊസൈറ്റി ജീവനക്കാരനായിരുന്നു.
പിതാവ്: പരേതനായ കോരക്കുട്ടി. മാതാവ്: കാർത്യായനി. ഭാര്യ: ദിദി. മകൻ: രണ്ടുമാസം പ്രായമായ ഒലിൻ. സഹോദരി: വി.കെ. പ്രിയങ്ക (പെരിന്തൽമണ്ണ അർബൻ സഹകരണ ബാങ്ക്). സംസ്കാരം ബുധനാഴ്ച.