പള്ളിക്കല്‍: ആലുങ്ങല്‍ എരഞ്ഞിക്കല്‍ അഹമ്മദ് അന്‍വരി (55) നിര്യാതനായി. ആല്പറമ്പ് മഹല്ല് ജുമാ മസ്ജിദ് ജനറല്‍ സെക്രട്ടറി, ആലുങ്ങല്‍ ജുമാമസ്ജിദ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു വരുകയായിരുന്നു. അരിമ്പ്ര, ഓമാനൂര്‍, മുസ്ലിയാരങ്ങാടി, ഇരുമ്പുഴി, വിളയില്‍ പറപ്പൂര്, കരുവന്തിരുത്തി, പകര, നീറാട് എന്നിവിടങ്ങളില്‍ മുദരിസായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: ജാസ്മിന്. മക്കള്‍: ഷാക്കിര്‍ ഹുദവി, ജാബിര്‍ ഹുദവി, അബ്ദുല്‍ ഗഫൂര്‍, മുഹമ്മദ് മുബശ്ശിര്‍, ഫാത്തിമ ഷഹീമ.