കൊയിലാണ്ടി: പൗര പ്രമുഖനും ലണ്ടനിൽ വ്യവസായിയുമായിരുന്ന പി. ഉസ്മാൻ ഹാജി (90) നിര്യാതനായി. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കൊയിലാണ്ടിയിലെ മത, സാമൂഹിക, രാഷ്ട്രീയ, സേവന രംഗങ്ങളിലെ നിറസാന്നിധ്യമായിരുന്നു. മുസ്ലിം ലീഗ് റിലീഫ് കമ്മിറ്റി മുഖ്യരക്ഷാധികാരിയായും, കാവുംവട്ടം മുസ്ലിം യു.പി സ്കൂൾ മാനേജർ, കുറുവങ്ങാട് മസ്ജിദുൽ ബിലാൽ പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങളിലും പ്രവർത്തിച്ചു.
കൊയിലാണ്ടിയിലെ സാമൂഹിക ക്ഷേമ പ്രവർത്തനരംഗത്തുള്ള നെസ്റ്റ്, തണൽ, തണൽ ലൈഫ് തുടങ്ങിയ സംഘടനകളുമായും സഹകരിച്ചിരുന്നു. ഭാര്യ: പരേതയായ ഹലീമ ഹജ്ജുമ്മ. മക്കൾ: റസിയ, മെഹബൂബ്, മുസ്തഫ, ആയിശ (മൂന്നുപേരും ലണ്ടൻ), ഫാസില (അബൂദബി), പരേതയായ നസീമ. മരുമക്കൾ: ഷാഹിന (പള്ളിക്കര), മർഷിദ (ഫറൂഖ്), ഹിശാം (കോഴിക്കോട്), പരേതരായ മുഹമ്മദലി, ഇബ്രാഹിം കുട്ടി. മയ്യിത്ത് നമസ്കാരം ഞായറാഴ്ച രാവിലെ എട്ടിന് കുറുവങ്ങാട് സെൻട്രൽ മസ്ജിദുൽ ബിലാലിൽ. ഖബറടക്കം രാവിലെ 8.15ന് കുറുവങ്ങാട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.