ഉരുവച്ചാൽ: മാലൂർ എരട്ടേങ്ങലിലെ കുയ്യാലിൽ ഹൗസിൽ കുയ്യാലിൽ നാരായണൻ (71) നിര്യാതനായി. സി.പി.എം മുൻ ലോക്കൽ സെക്രട്ടറിയായിരുന്നു. എരട്ടേങ്ങലിലെ പരേതരായ തുയ്യത്ത് അനന്തന്റെയും വെളിയമ്പ്ര കുമ്പയുടേയും മകനാണ്. ഭാര്യ പരേതയായ ഇന്ദിര. മക്കൾ: റിജു കുയ്യാലിൽ (ഗൾഫ്), റിനു കുയ്യാലിൽ (ഫയർ ഫോഴ്സ് പേരാവൂർ), മരുമക്കൾ: പ്രജിഷ (ഉരുവച്ചാൽ) അർഥന (വേങ്ങാട്). സഹോദരങ്ങൾ: വെളിയ ദേവു, കുയ്യാലിൽ കുഞ്ഞിരാമൻ (റിട്ട. ഫാർമസിസ്റ്റ്), വെളിയമ്പ്ര ലീല, പ്രസന്ന, ചന്ദ്രി, പരേതരായ കാർത്യായനി, ഗോവിന്ദൻ.
ദേശാഭിമാനി ബാലസംഘത്തിൽ പൊതുജീവിതമാരംഭിച്ച നാരായണൻ, അവിഭക്ത മാലൂർ ലോക്കൽ കമ്മിറ്റിയംഗം, മാലൂർ വെസ്റ്റ് ലോക്കൽ സെക്രട്ടറി, പനമ്പറ്റ ന്യൂ യു.പി സ്കൂൾ മാനേജർ, കാഞ്ഞിലേരി ശിവപുരം സർവിസ് ബാങ്ക് സെക്രട്ടറി, കോഓപറേറ്റിവ് എംപ്ലോയീസ് യൂനിയൻ (സി.ഐ.ടി യു) കൂത്തുപറമ്പ് ഏരിയ സെക്രട്ടറി, പേരാവൂർ ബ്ലോക്ക് പഞ്ചായത്തംഗം, ഉദയ ക്ലബ് സെക്രട്ടറി, കെ.എസ്.കെ.ടിയു, സി.ഐ.ടി.യു മാലൂർ പഞ്ചായത്ത് സെക്രട്ടറി, നിർമാണ തൊഴിലാളി യൂനിയൻ ഏരിയ കമ്മിറ്റിയംഗം, മാലൂർ ക്ഷീരസംഘം പ്രസിഡന്റ്, ദേശാഭിമാനി മാലൂർ എരട്ടേങ്ങിൽ ഏജന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു. സംസ്കാരം ഞായറാഴ്ച രാവിലെ 11.30ന് തില്ലങ്കേരി പൊതുശ്മശാനത്തിൽ.