പെരുവള്ളൂർ: തേഞ്ഞിപ്പലം പഞ്ചായത്ത് മുൻ അംഗവും ഐ.എൻ.എൽ നേതാവുമായ കാക്കത്തടം ചോനോടുവിൽ ചൊക്ലി മുഹമ്മദ് ഹാജി (72) നിര്യാതനായി. സൗദി ഐ.എം.സി.സി സ്ഥാപകനേതാക്കളിൽ ഒരാളും സൗദി നാഷനൽ കമ്മിറ്റി മുൻ ട്രഷറർ, പെരുവള്ളൂർ പഞ്ചായത്ത് ഐ.എൻ.എൽ പ്രസിഡൻറ്, തിരൂരങ്ങാടി മണ്ഡലം ഐ.എൻ.എൽ ജോയൻറ് സെക്രട്ടറി, മുൻ ജില്ല കമ്മിറ്റി അംഗം, ഐ.എൻ.എൽ വള്ളിക്കുന്ന് മണ്ഡലം മുൻ ട്രഷറർ, ചൊക്ലി കുടുംബ സമിതി മുൻ പ്രസിഡൻറുമായിരുന്നു. പിതാവ്: പരേതനായ ചൊക്ലി മൊയ്തീൻ കുട്ടി ഹാജി. മാതാവ്: പരേതയായ പാത്തുമ്മ ഹജ്ജുമ്മ. ഭാര്യമാർ: ഉമ്മാത്തക്കുട്ടി കഴുങ്ങുംതോട്ടത്തിൽ, റുഖിയ പുറ്റേക്കാടൻ. മക്കൾ: അബ്ദുൽ ഹമീദ്, അബ്ദുൽ ഷൂക്കൂർ, മുഹമ്മദ് ഷാനിബ്, സുഹറ, ഫൗസിയ, ഷാക്കിറ ബാനു. മരുമക്കൾ: കെ.ടി. ആയിശുമ്മു, അബ്ദുൽ കരീം, അബ്ദുനാസർ, യുസ്റത്ത്, പരേതനായ സഫറുല്ല. സഹോദരങ്ങൾ: അഹമ്മദ് കുട്ടി ഹാജി, ആമിന, ബീഫാത്തിമ, പരേതരായ മരക്കാർ ഹാജി, ആയിശ.