കൊടുവള്ളി: ജമാഅത്തെ ഇസ്ലാമി അംഗവും കൊടുവള്ളി ഏരിയ മുൻ ഫിനാൻസ് സെക്രട്ടറിയുമായിരുന്ന മദ്റസ ബസാർ പിലാത്തോട്ടത്തിൽ പി. നൂറുദ്ദീൻ കുട്ടി മാസ്റ്റർ (75) നിര്യാതനായി. പാലത്ത് എ.എൽ.പി സ്കൂൾ റിട്ട. അധ്യാപകനായിരുന്നു. പിതാവ്: പരേതനായ പിലാത്തോട്ടത്തിൽ സീതി മാസ്റ്റർ. മാതാവ് പരേതയായ പാത്തുമ്മ. ഭാര്യ: സൈനബ. മക്കൾ: അമീറുദ്ദീൻ (റിയാദ്), ഷമീറുദ്ദീൻ (ഹൈടെക് ഡ്രൈവിങ് സ്കൂൾ വാവാട്), അൻവർ (റിയാദ്). മരുമക്കൾ: ഷഫീറ (മൂഴിക്കൽ), ജസീല (വാവാട്), സെലീന (പൊറ്റശ്ശേരി). സഹോദരങ്ങൾ: അബ്ദുൽ ഖാദർ (റിട്ട. കെ.എസ്.ആർ.ടി.സി), ഹംസ, സുബൈർ (റിട്ട. അധ്യാപകൻ ജി.എൽ.പി സ്കൂൾ ചെലവൂർ), പി.ടി. അബ്ദുൽ മജീദ് സുല്ലമി (പ്രസിഡന്റ് കെ.എൻ.എം മർക്കസുദ്ദഅവ കോഴിക്കോട് ജില്ല), പരേതരായ പാണോലത്ത് ഉസൈൻ, മുഹമ്മൂദ്, സുലൈഖ, നഫീസ. മയ്യിത്ത് നമസ്കാരം ബുധനാഴ്ച രാവിലെ എട്ടിന് മദ്റസ ബസാർ ജുമാ മസ്ജിദിൽ.