കൂത്ത്പറമ്പ്: മെരുവമ്പായി നള്ളക്കണ്ടിയിൽ വീട്ടിൽ ആലക്കണ്ടി വത്സൻ (78) നിര്യാതനായി. തലശ്ശേരി വർഗീയ കലാപകാലത്ത് മെരുവമ്പായിൽ ആക്രമണത്തിൽ കൊല്ലപ്പെട്ട യു.കെ. കുഞ്ഞിരാമനോടൊപ്പം ഗുരുതരമായി പരിക്കേറ്റിരുന്നു.
മെരുവമ്പായിൽ മത സൗഹാർദം സംരക്ഷിക്കുന്നതിനും സമാധാനം നിലനിർത്തുന്നതിനും വേണ്ടി സി.പി.എം നേതൃത്വത്തിൽ നടന്ന പ്രവർത്തനങ്ങളിൽ സജീവമായി പങ്കുവഹിച്ചിരുന്നു.
ഭാര്യ: കോരമ്പള്ളി സതി (സി.പി.എം മെരുവമ്പായി ബ്രാഞ്ച് അംഗം.) മകൻ: കെ. ഷിബു.
സഹോദരങ്ങൾ: പരേതരായ ബാലൻ, രാഘവൻ, പത്മനാഭൻ, യശോദ. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് മാങ്ങാട്ടിടം കോയിലോട് സ്മൃതിയിൽ നടക്കും.