പെരിങ്ങത്തൂർ: പെരിങ്ങത്തൂർ ടൗൺ മുസ്ലിം ലീഗ് കമ്മിറ്റിയുടെ ദീർഘകാലത്തെ പ്രസിഡന്റായിരുന്ന പരേതനായ കെ.ടി. മുത്തുക്കോയ തങ്ങളുടെ ഭാര്യ പെരിങ്ങത്തൂർ അരയാക്കൂൽ പള്ളിക്ക് സമീപം കടിയന്റവിട ആസ്യ ഹജ്ജുമ്മ (83) നിര്യാതയായി.
മക്കൾ: ഹുസൈൻ തങ്ങൾ (മുംബൈ), കുഞ്ഞാറ്റ തങ്ങൾ (സെക്രട്ടറി പെരിങ്ങത്തൂർ മഹല്ല് ഖത്തർ ചാപ്റ്റർ കമ്മിറ്റി), മുനീർ തങ്ങൾ, റഹൂഫ് തങ്ങൾ (മൂവരും ഖത്തർ), സൗദാബീവി, റൈഹാനത്ത് ബീവി, ശബീബ ബീവി, പരേതയായ റംലബീവി. മരുമക്കൾ: പൂക്കോയ തങ്ങൾ, അലവി തങ്ങൾ, ഹൈറുന്നിസാ ബീവി, ഹഫീസബീവി, ഷാഹിന, ആഷിഫ, പരേതനായ റഹ്മത്തുല്ല.
സഹോദരങ്ങൾ: പരേതരായ അമ്പളക്ക പൊയിൽ കുഞ്ഞബ്ദുല്ല, മമ്മദ്, മൂസ, അബ്ദു, ഉസ്മാൻ, ഇബ്രാഹിം, മറിയം.
ഖബറടക്കം വ്യാഴാഴ്ച രാവിലെ ഒമ്പതുമണിക്ക് പെരിങ്ങത്തൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.