മുക്കം: കുഴഞ്ഞുവീണതിനെത്തുടർന്ന് തലക്ക് പരിക്കേറ്റ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കാരശ്ശേരി പഞ്ചായത്ത് അംഗവും കോൺഗ്രസ് നേതാവുമായ കുഞ്ഞാലി മമ്പാട്ട് (41) നിര്യാതനായി. ആനയാംകുന്ന് വെസ്റ്റ് വാർഡിനെയാണ് പ്രതിനിധീകരിക്കുന്നത്.
ഏതാനും ദിവസം മുമ്പ് ഭാര്യയേയും മകളെയും മുക്കത്തെ സ്വകാര്യ ആശുപത്രിയിൽ ഡോക്ടറെ കാണിച്ച ശേഷം കൗണ്ടറിൽ ബിൽ അടക്കാൻ നിൽക്കെ കുഴഞ്ഞുവീണ് തലക്ക് പരിക്കേൽക്കുകയായിരുന്നു. പ്രദേശത്തെ സാമൂഹിക-സാംസ്കാരിക-ജീവകാര്യണ്യ മേഖലകളിൽ നിറഞ്ഞുനിന്ന പൊതു പ്രവർത്തകനായിരുന്നു. കോഓപറേറ്റിവ് ബാങ്ക്സ് ഡെപ്പോസിറ്റ് കലക്ടേഴ്സ് അസോസിയേഷൻ കോഴിക്കോട് ജില്ല സെക്രട്ടറിയാണ്.
പിതാവ്: പരേതനായ മൊയ്തീൻ കോയ. മാതാവ്: ആമിന. ഭാര്യ: ജാസ്മിൻ. മക്കൾ: ജസ ഫാത്തിമ, ഹയ ഫാത്തിമ, ഫാത്തിമ ഹൈസ. സഹോദരങ്ങൾ: സൂപ്പി, റംഷി മോൻ, ഫസീല, മൈമൂന, ജമീല, ഫാത്തിമ, സുബൈദ, ഹസീന, സാറ, മുഹമ്മദ് റാഫി.