ചെറുവാടി: വേണായിക്കോട് മൊയ്തീൻ (76) നിര്യാതനായി. ഖബറടക്കം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് ചെറുവാടി പുതിയോത്ത് ജുമാമസ്ജിദ് ഖബർസ്ഥാനിൽ. ചെറുവാടി ഉമറലി ശിഹാബ് തങ്ങൾ ഇസ്ലാമിക് സെന്റർ സെക്രട്ടറിയും, നുസ്റത്തുദ്ദീൻ മദ്റസ രക്ഷാധികാരിയും, വാർഡ് മുസ്ലിം ലീഗ് മുൻ പ്രസിഡന്റുമായിരുന്നു. കാരയാട് എ.എൽ.പി സ്കൂൾ, ജി.യു.പി. എസ് ചെറൂപ്പ എന്നിവിടങ്ങളിൽ അധ്യാപകനായിരുന്നു. ഭാര്യ: കദീജ. മക്കൾ: സാദിഖ്, ബഷീർ (അധ്യാപകൻ എ.എം.യു.പി.എസ് വിരിപ്പാടം), മുജീബ്, മുനീർ (ദുബൈ), മുഹസിൻ, അശ്ഹരി, മുർഷിദ. മരുമക്കൾ: നൗഫൽ ചിറ്റാരിപ്പിലാക്കൽ, സുമയ്യ കൽപ്പള്ളി, ഫളീല വടക്കുമുറി, ഷമീന ചെറൂപ്പ, ഹമീദ കീഴുപറമ്പ്. സഹോദരങ്ങൾ: ഹൈദർ മുക്കിൽ ആലി, അബ്ദുറഹിമാൻ, ആമിന, ആയിശ, മറിയം, പരേതരായ മുഹമ്മദ്, നഫീസ.