പാനൂർ: പൂക്കോത്തെ കുടുംബാംഗവും പൂക്കോം പ്രദേശത്തെ മത വിദ്യാഭ്യാസരംഗത്തെ സജീവ സാന്നിധ്യവുമായിരുന്ന യോഗിമഠത്തിൽ വൈ.എം. അന്ത്രു ഹാജി (86) നിര്യാതനായി.
കുറച്ച് വർഷങ്ങളായി തലശ്ശേരി സൈദാർ പള്ളി സമീപത്താണ് താമസം. ദുബൈയിലെ ആദ്യകാല പ്രവാസിയും ദേരയിലെ പ്രശസ്തമായ നജഫ് റസ്റ്റാറന്റ്, സൈഫ് അൽ ബഹാർ റസ്റ്റാറന്റ്, കോഴിക്കോട് ടോപ്ഫോം റസ്റ്റാറന്റ് എന്നിവയുടെ സ്ഥാപകനുമാണ്. ഭാര്യ: ആയിശ.
മക്കൾ: കദീശ, സാജിദ്, മൻസൂർ, സുഹറ, സാഹിറ, ശമീല. മരുമക്കൾ: സലീം, ശരീഫ്, പി.പി.എ. സലാം (പ്രസിഡന്റ്, മുസ് ലിം ലീഗ് കൂത്തുപറമ്പ് മണ്ഡലം, ചെയർമാൻ, പൂക്കോയ തങ്ങൾ, ആസിഫ്, അസ്ബറ, ഷാനിദ്.
സഹോദരങ്ങൾ: വൈ.എം. ഇസ്മായിൽ ഹാജി (മാനേജർ, പൂക്കോം മുസ് ലിം എൽ.പി സ്കൂൾ), വൈ.എം. അലി ഹാജി, പരേതരായ അയിശു, നബീസു, പാത്തൂട്ടി, സുലൈഖ, വൈ.എം. മഹമൂദ് ഹാജി, വൈ.എം. അബ്ദുല്ല ഹാജി (മുൻ മാനേജർ, പൂക്കോം മുസ് ലിം എൽ.പി സ്കൂൾ), യൂസഫ് ഹാജി, ഖാദർ.