നാദാപുരം: മുതിർന്ന കോൺഗ്രസ് നേതാവ് തയ്യിൽ കുമാരൻ (77) നിര്യാതനായി. നാദാപുരം മണ്ഡലം യു.ഡി.എഫ് കൺവീനർ, ഡി.സി.സി മെംബർ, യൂത്ത് കോൺഗ്രസ് മുൻ നിയോജക മണ്ഡലം പ്രസിഡന്റ്, ഡി.കെ.ഡി.എഫ് ജില്ല വൈസ് പ്രസിഡന്റ്, ടെലികോം അഡ്വൈസറി മെംബർ, സേവാദൾ നിയോജക മണ്ഡലം ചെയർമാൻ എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു. ഭാര്യ: മാലതി. മക്കൾ: ഡോ. ഷീന (ദുബൈ), ഷൈന, ഷനൂഷ്. മരുമക്കൾ: ഡോ. ദയാനന്ദ സാഗർ (ദുബൈ), ദിനേശൻ, ഷിംന (ദുബൈ). സഹോദരങ്ങൾ: കുഞ്ഞിക്കണ്ണൻ, നാണു, ഗംഗാധരൻ, ദിവാകരൻ, ശ്രീധരൻ, ജാനകി, സേതുലക്ഷ്മി, ചന്ദ്രി, പരേതയായ ദേവി.