കീഴത്തൂർ: വെസ്റ്റ് എൽ.പി സ്കൂളിന് സമീപം ലജിതാലയത്തിൽ ടി.കെ. കൃഷ്ണൻ (91) നിര്യാതനായി. വടക്കുമ്പാട് സെൻട്രൽ എൽ.പി സ്കൂൾ റിട്ട. ഹെഡ്മാസ്റ്റർ ആയിരുന്നു. ദീർഘകാലം കീഴത്തൂർ പാടശേഖരസമിതി സെക്രട്ടറിയായും പ്രവർത്തിച്ചിരുന്നു. ഭാര്യ: ടി. രാജമ്മ.
മക്കൾ: ടി. ഹേമലത (റിട്ട. ഹെഡ് അധ്യാപിക നീർവേലി യു.പി സ്കൂൾ), ലീന (റിട്ട. അധ്യാപിക ഗവ. യു.പി സ്കൂൾ മട്ടന്നൂർ), ലസിത (ഹെഡ്മിസ്ട്രസ് സരസ്വതി വിജയം യു.പി സ്കൂൾ), ലജിത (ഹെഡ്മിസ്ട്രസ് കീഴത്തൂർ വെസ്റ്റ് എൽ.പി സ്കൂൾ), ഡോ. സോഹൻലാൽ (ഷാർജ).
മരുമക്കൾ: അച്യുതൻ (റിട്ട. ഹെഡ്മാസ്റ്റർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ, കൂത്തുപറമ്പ്), ഉത്തമൻ (റിട്ട. മാനേജർ കേരള ഗ്രാമീൺ ബാങ്ക്), ജയപ്രകാശ് (റിട്ട. ഹെഡ്മാസ്റ്റർ സരസ്വതി വിജയം യു.പി സ്കൂൾ), എം. ശശീന്ദ്രൻ (റിട്ട. അധ്യാപിക പി.ജി.എം.ജി.എച്ച്.എസ്.എസ് ചെറുവാഞ്ചേരി), ഡോ. ഗ്രീഷ്മ (ഷാർജ).
സഹോദരങ്ങൾ: ശങ്കരൻ, നാരായണൻ, പരേതരായ കേളൻ, കുഞ്ഞിരാമൻ, കുമാരൻ, കല്യാണി, ചന്തുക്കുട്ടി, ജാനകി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് പന്തക്കപ്പാറ വാതകശ്മശാനത്തിൽ.