ഉദുമ: അറിയപ്പെടുന്ന പൂരക്കളി കലാകാരനും കീഴൂർ കളരി അമ്പലം പൂരക്കളി പണിക്കരുമായ കളനാട് തൊട്ടിയിൽ ‘പണിക്കർ ഹൗസി’ൽ സി. രാഘവൻ പണിക്കർ (സ്വത്ത് രാഘവൻ-86) നിര്യാതനായി. കാടകം ചന്ദനടുക്കം ചീരുമ്പാ ഭഗവതി ക്ഷേത്രം, കാഞ്ഞങ്ങാട് ലക്ഷ്മി നഗർ തെരുവിൽ കഴകം പൂരക്കളി പണിക്കരായിരുന്നു. ഉദുമ വെള്ളിക്കുന്ന് കിഴക്കേകര ചൂളിയാർ ഭഗവതി ക്ഷേത്രത്തിൽ ചെറുപ്പം മുതൽ പൂരക്കളി കളിച്ചുതുടങ്ങിയ അദ്ദേഹം നെയ്ത്തുതൊഴിലാളിയുമായിരുന്നു. പ്രജാ സോഷ്യലിസ്റ്റ് പാർട്ടിയിൽ പ്രവർത്തിച്ചിരുന്നു.
പരേതരായ സി. രാമൻ പണിക്കരുടെയും കീഴൂർ മാണിയുടെയും മകനാണ്. ഭാര്യ: ടി.വി. ലീല (റിട്ട. ജീവനക്കാരി, ചന്ദ്രഗിരി ഹൈസ്കൂൾ). മക്കൾ: സി. അരവിന്ദൻ (കുവൈത്ത്), സി. അനിത രാജൻ, അജിത് സി. കളനാട് (ഇൻഷുറൻസ് അഡ്വൈസർ, സ്റ്റേറ്റ് കമീഷണർ റോവർ സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്), സി. അമൃത ഉമേഷ് (ഇൻഷുറൻസ് ഏജന്റ്), പരേതനായ സി. അശോകൻ. മരുമക്കൾ: കെ. രാജൻ (ലേ സെക്രട്ടറി ആൻഡ് ട്രഷറർ, ജില്ല ആശുപത്രി കാഞ്ഞങ്ങാട്), ഉമേശ് നീലേശ്വരം (അബൂദബി), ജിഷ അശോകൻ (വെള്ളൂർ), സുമ അരവിന്ദൻ, ജിജി സുധാകരൻ (ഹെഡ് ക്ലർക്ക്, പൊതുമരാമത്ത് വകുപ്പ്, കാസർകോട്).
സഹോദരങ്ങൾ: പരേതരായ കൃഷ്ണൻ പണിക്കർ (വെള്ളിക്കുന്ന്), കോരൻ കാരണവർ (കീഴൂർ), പാട്ടി (കാടകം), കുമ്പ (തൊട്ടിയിൽ), ചിരുത, മാധവി നാരായണൻ.